‘ഞങ്ങളുടെ ടീം T20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു, ഇത് ചരിത്രം, അഭിമാനം; അഭിനന്ദിച്ച് മോദി

ടി20ലോക കപ്പിലെ ഉയര്‍ന്ന സ്‌കോര്‍ ഒരുക്കി ദക്ഷിണാഫ്രിക്കയെ തുരത്തി രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളി അവസാനിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് മോദിയുടെ അഭിനന്ദന സന്ദേശം എക്‌സിലൂടെ എത്തിയത്.

ചാമ്പ്യന്മാര്‍! ഞങ്ങളുടെ ടീം T20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമായിരുന്നു. എന്നാണ് വീഡിയോ സന്ദേശത്തിനൊപ്പം മോദി കുറിച്ചത്.

More Stories from this section

family-dental
witywide