മോദി റഷ്യയിലേക്ക് ? സന്ദര്‍ശനം അടുത്തമാസമെന്ന് റഷ്യ, മൗനത്തില്‍ ഇന്ത്യ


ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദര്‍ശിക്കുമെന്ന് പുടിന്റെ വിദേശകാര്യ സഹായി യൂറി ഉഷാക്കോവ്. മോദിയുടെ സന്ദര്‍ശനത്തിനായി തയ്യാറെടുക്കുകയാണെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീയതി പിന്നീട് സംയുക്തമായി പ്രഖ്യാപിക്കുമെന്നും ഉഷാക്കോവ് കൂട്ടിച്ചേര്‍ത്തു. മുമ്പ്, 2019 ലാണ് മോദി അവസാനമായി റഷ്യ സന്ദര്‍ശിച്ചത്.

അതേസമയം, പ്രധാനമന്ത്രി മോദിയുടെ റഷ്യ സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ 2022 ഫെബ്രുവരിയില്‍ യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യാ സന്ദര്‍ശനമായിരിക്കും ഇത്.

ഈ വര്‍ഷം മെയ് മാസത്തില്‍ പുടിന്‍ തുടര്‍ച്ചയായി അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദിയാകട്ടെ ജൂണ്‍ 9 ന് തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

More Stories from this section

family-dental
witywide