
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം വേദനിപ്പിച്ച വയനാടിനെ ആശ്വസിപ്പിക്കാന്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ശനിയാഴ്ചയായിരിക്കും മോദിയുടെ സന്ദര്‍ശമെന്നാണ് വിവരം. ദുരന്ത മേഖലയില്‍ മാത്രമല്ല, ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക. കണ്ണൂരുനിന്നും ഹെലികോപ്റ്ററില്‍ മോദി വയനാട്ടിലേക്ക് എത്തും.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞതു മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സര്‍ക്കാരും ഉറ്റുനോക്കുന്നത്.















