
തിരുവനന്തപുരം: സംസ്ഥാനത്തോ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട്‌ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. പാരയായത്
ഒരേ നമ്പറിലെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡും. ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനാണ് ജഗതിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമായത്.
അദ്ദേഹത്തിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.എം എബ്രഹാമിന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്.
ഇദ്ദേഹത്തിന്റ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്നുമുള്ള കാര്യത്തില്‍ വ്യക്തതയില്ല. അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.