സീറ്റ് വിഭജനത്തിന് പിന്നാലെ യുപിയിൽ ഉഷാറായി ജോഡോ യാത്ര, രാഹുലിനൊപ്പം പ്രിയങ്കയും അഖിലേഷ് യാദവും

അലിഗഡ്: കോൺഗ്രസ് – സമാജ് വാദി പാർട്ടി സീറ്റ് വിഭജനം പൂ‍ർത്തിയായതോടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും വലിയ ആവേശത്തിലായി. ഇന്ന് രാവിലെ ഭാരത് ജോഡോ ന്യായ് യാത്ര അലിഗഡില്‍ നിന്നാണ് തുടങ്ങിയത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. എസ് പി നേതാക്കളും കൂട്ടത്തോടെ ജോഡോ യാത്രയുടെ ഭാഗമാകുകയാണ്. അഖിലേഷ് യാദവ് അടക്കമുള്ളവരാണ് ഇപ്പോൾ ജോഡോ യാത്രയിൽ അണിനിരക്കുന്നത്. രാഹുല്‍ഗാന്ധി നയിക്കുന്ന യാത്രനാല്‍പ്പത്തി മൂന്നാം ദിവസമാണ് പിന്നിടുന്നത്.

Priyanka Gandhi and Akhilesh Yadav joins Rahul Gandhi Bharat Jodo Nyay Yatra Live Updates

More Stories from this section

dental-431-x-127
witywide