കര്‍ഷക പ്രതിഷേധവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും…കേന്ദ്രത്തെ കടന്നാക്രമിച്ച് കേരളത്തിലെത്തിയ പ്രിയങ്കാ ഗാന്ധി

തൃശൂര്‍: ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും കര്‍ഷക പ്രതിഷേധവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

‘ഈ ‘പുതിയ’ രാഷ്ട്രത്തില്‍, ജനാധിപത്യ പ്രക്രിയയെ മറികടന്ന് നിയമങ്ങള്‍ നടപ്പിലാക്കുകയും ജനങ്ങളുടെ മേല്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ലക്ഷക്കണക്കിന് കര്‍ഷകര്‍ മാസങ്ങളോളം പ്രതിഷേധിച്ചു, അവരില്‍ ചിലര്‍ മരിച്ചു, അവരില്‍ ചിലരെ തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും വിളിച്ചു, എന്നിട്ടും അവര്‍ തങ്ങളുടെ പ്രതിഷേധം തുടര്‍ന്നു,’- തൃശൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി സര്‍ക്കാരിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചത്.

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും പ്രചാരണ ആയുധമാക്കിയ പ്രിയങ്ക , കശ്മീര്‍ മുഴുവന്‍ മാസങ്ങളോളം ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ഇല്ലാതെ വലയുകയാണെന്നും ലഡാക്കില്‍ തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട് ആയിരങ്ങള്‍ നിരാഹാര സമരം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.

ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി, ശശിതരൂര്‍ എന്നിവരുടെ പ്രചാരണത്തിനായാണ് പ്രിയങ്ക ഇന്ന് കേരളത്തില്‍ എത്തിയിരിക്കുന്നത്.

20 എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന കേരളത്തില്‍ ഏപ്രില്‍ 26ന് രണ്ടാം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

More Stories from this section

family-dental
witywide