കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും തെറ്റ്: പ്രിയങ്ക ഗാന്ധി

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ഡൽഹി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിനെ വിമർശിക്കുന്ന ആദ്യ ഇന്ത്യാ സഖ്യ നേതാവാണ് പ്രിയങ്ക.

“തിരഞ്ഞെടുപ്പിൻ്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഈ രീതിയിൽ രാഷ്ട്രീയത്തെ തരം താഴ്ത്തുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിൻ്റെ സർക്കാരിനോ ചേരില്ല,” അവർ എക്‌സിൽ എഴുതി.

“തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങളുടെ എതിരാളികളോട് പോരാടുക, അവരെ ധീരമായി നേരിടുക, അവരുടെ നയങ്ങളെയും പ്രവർത്തന ശൈലിയെയും ആക്രമിക്കുക – അതാണ് ജനാധിപത്യം. എന്നാൽ ഈ രീതിയിൽ, രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും ഉപയോഗിച്ച് എതിരാളികളെ ദുർബലപ്പെടുത്തുകയും സമ്മർത്തിലാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ എല്ലാ തത്വങ്ങൾക്കും എതിരാണ്,” അവർ കൂട്ടിച്ചേർത്തു.

“രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും ഇഡി, സിബിഐ, ഇൻകം ടാക്സ് എന്നിവയുടെ സമ്മർദ്ദത്തിലാണ്. ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു. മറ്റൊരു മുഖ്യമന്ത്രിയെ ജയിലിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു.ഇത്തരം ലജ്ജാകരമായ രംഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കാണുന്നത്,” അവർ കൂട്ടിച്ചേർത്തു.

Priyanka Gandhi called Arvind Kejriwal’s arrest wrong and unconstitutional

More Stories from this section

family-dental
witywide