അന്ന് അധികാരവും പണവും സൈന്യവും രാവണന്‍റെ കയ്യിലായിരുന്നു, പക്ഷേ അവസാനം ജയിച്ചതാരെന്നറിയില്ലേ? മോദിയോട് പ്രിയങ്ക

ദില്ലി: ദില്ലിയിലെ രാംലില മൈതാനിയിൽ ഇന്ത്യാ സഖ്യം നടത്തിയ മഹാ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. മോദിയെ രാവണനോട് ഉപമിച്ചുകൊണ്ടാണ് എ ഐ സി സി ജനറൽ സെക്രട്ടറി പ്രസംഗിച്ചത്. പണവും അധികാരവും സൈന്യവുമെല്ലാം ഒരു കാലത്ത് കയ്യാളിയിരുന്നത് രാവണനായിരുന്നു. അന്ന് തന്നെ തോൽപ്പിക്കാൻ ആർക്കുമാകില്ലെന്നായിരുന്നു രാവണൻ കരുതിയിരുന്നത്. എന്നാൽ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ രാമന് മുന്നിൽ രാവണന് തോറ്റടുങ്ങേണ്ടിവന്നു എന്നത് എല്ലാവരും ഓർക്കണം. പണമോ അധികാരമോ ഒന്നുമില്ലാതിരുന്ന രാമനാണ് എല്ലാമുണ്ടായിരുന്ന രാവണനെ പരാജയപ്പെടുത്തിയതെന്നും പ്രിയങ്ക ചൂണ്ടികാട്ടി. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാൻ രാമന്‍റെ കൈമുതൽ. ഒടുവിൽ അത് തന്നെയാണ് ജയിച്ചത്. അതുപോലെ തന്നെ ഇന്ത്യ സഖ്യവും ഇക്കുറി വിജയിക്കുമെന്നും പ്രിയങ്ക പറഞ്ഞുവച്ചു.

മഹാറാലിയിൽ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദി മാച്ച് ഫിക്സിംഗ് നടത്തുകയാണെന്നാണ് രാഹുൽ പറഞ്ഞത്. ബി ജെ പിക്ക് 400 സീറ്റ് നേടാനായാണ് മോദിയുടെ ഈ മാച്ച് ഫിക്സിംഗ്. മോദി ഒറ്റക്കല്ലെന്നും രാജ്യത്തെ കോടിപതികൾ കൂട്ടിനുണ്ടെന്നും രാഹുൽ പറഞ്ഞു. ഇവർ തമ്മില്‍ തെരഞ്ഞെടുപ്പ് ജയത്തിനായി ഒത്തുകളി നടത്തുകയാണ്. ഇ വി എം, ഒത്തുകളി, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയില്ലെങ്കിൽ ബിജെപിയുടെ അവസ്ഥ തെരഞ്ഞെടുപ്പിൽ ദയനീയമാകുമന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. ഇതെല്ലാം മോദി ഒറ്റയ്ക്കല്ല ചെയ്യുന്നത്. രാജ്യത്തെ ചില മുതലാളിമാരും മോദിയോടൊപ്പമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഇതോടെ താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. എങ്കിലും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മുന്നേറ്റം നടത്തും. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പ്രതിപക്ഷ നേതാക്കളും മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. മൂവായിരത്തി അഞ്ഞൂറിലധികം കോടിയാണ് കോൺഗ്രസിന് ഇൻകം ടാക്സ് ബാധ്യതയായി കുറിച്ചിരിക്കുന്നത്. കോൺഗ്രസിനെ തെരഞ്ഞെടുപ്പ് കാലത്ത് വരിഞ്ഞുമുറുക്കാൻ വേണ്ടിയാണിത് ചെയ്തിരിക്കുന്നത്. എൻ ഡി എ സഖ്യത്തിലാകുന്നോ ജയിൽവേണോയെന്നാണ് മോദി സർക്കാർ ചോദിക്കുന്നത്. പക്ഷേ കോൺഗ്രസ് ഇത് മറികടക്കും. ജനാധിപത്യത്തെയും, ഭരണഘടനയേയും രക്ഷിക്കാനുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

priyanka gandhi compares modi with ravana INDIA Bloc Maharally LIVE Updates

More Stories from this section

family-dental
witywide