
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് ശക്തികേന്ദ്രമായ റായ്ബറേലിയിൽ നിന്നു അരങ്ങേറ്റം കുറിക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, 2019ൽ ബിജെപിയിലെ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിൽ രാഹുൽ ഗാന്ധി ഇത്തവണയും മൽസരിക്കും.
രാഹുൽ ഗാന്ധി, കേരളത്തിലെ തൻ്റെ നിലവിലെ സീറ്റായ വയനാട്ടിൽ നിന്നും മത്സരിക്കും.
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിൻ്റെ കുത്തക മണ്ഡലമായ റായ്ബറേലിയിൽ കഴിഞ്ഞ 5 തവണ വിജയിച്ചത് സോണിയ ഗാന്ധിയായിരുന്നു. ഇത്തവണ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സോണിയ ലോക്സഭ തിരഞ്ഞെടുപ്പിനില്ല. പകരം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ യുപിയിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് നേതാവായിരുന്നു സോണിയ.