‘സൈക്ലോൺ ഹേമ’ ആഞ്ഞടിക്കുന്നു; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച തുല്യവേതനം, ഐസിസി തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും.

അഭിനേതാക്കളുടെ വേതനം ഏകീകരിക്കുന്നത് അസാധ്യമാണെന്നാണ് നിർമാതാക്കളുടെ പൊതു വിലയിരുത്തൽ. സിനിമാ സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഇന്‍റേണല്‍ കംപ്ലെയിന്‍റ് സെൽ എന്നിവ നിലവിൽ പ്രവർത്തനക്ഷമമാണെന്നും സംഘടന വിലയിരുത്തുന്നുണ്ട്.

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഭാരവാഹികളുടെ യോഗവും ഉടനുണ്ടാകും. സംഘടനയിൽ നിന്ന് രാജിവെച്ച ആഷിക് അബു ഉയർത്തിയ വിവാദങ്ങളും വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂപ്പർ താരങ്ങൾ പാലിക്കുന്ന നിശബ്ദതയിൽ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ, താരസംഘടനയായ ‘അമ്മ’യുടെ മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.

More Stories from this section

family-dental
witywide