പ്രഫ. ത്രേസ്യാമ്മ തോമസ് നിര്യാതയായി

തൃശൂര്‍: മാളിയേക്കല്‍ ഒല്ലൂക്കാരന്‍(ചെതലന്‍) എം.പി. തോമസിന്റെ (റിട്ട. എസ്ബിഐ) ഭാര്യ പ്രഫ. ത്രേസ്യാമ്മ തോമസ് (74 റിട്ട. വിമല കോളജ് തൃശൂര്‍) നിര്യാതയായി. പരേത വൈക്കം അമ്പലംകണ്ടം കുടുംബാംഗം.

മക്കള്‍: പോള്‍ (ടിസിഎസ് കാക്കനാട്), എമില്‍ (യുഎസ്എ), മെറീന (ഐടിസി തിരുവനന്തപുരം). മരുമക്കള്‍: അനുമേരി കണ്ടിരിക്കല്‍, റൊസീന പാലപ്പറമ്പില്‍, അനീഷ് പഞ്ഞിക്കാരന്‍. പരേത തൃശൂര്‍ ഫാമിലി അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക കോഴ്സിനു ദീര്‍ഘകാലം ക്ലാസെടുത്തു സഹായിച്ചിരുന്നു.