മറൈന്‍ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രൊഫ. ടി ജെ ജോസഫും

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി ജെ. ജോസഫ്. ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രൊഫ. ടി.ജെ.ജോസഫ് പങ്കെടുത്തത്. ബിജെപി നേതാക്കളാണ് ടി ജെ ജോസഫിനെ യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. യോഗത്തില്‍ മോദി മലയാളത്തിലാണ് സംസാരിച്ച് തുടങ്ങിയത്.

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ ജയിലിലാണ്. 2010 ജൂലൈ നാലിനാണ് അധ്യാപകനെതിരെ ആക്രമണമുണ്ടായത്. മതനിന്ദ ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ടിജെ ജോസഫിനെ ആക്രമിച്ചത്.

More Stories from this section

family-dental
witywide