തലശേരി ബിഎഡ്‌ കോളജ്‌ റിട്ട. പ്രിൻസിപ്പൽ പ്രഫ.വി.ഡി ജോസഫ് നിര്യാതനായി

അറ്റ്ലാൻ്റ : ടോം മക്കനാലിന്റെ ഭാര്യാ പിതാവ്, തലശേരി ബി എഡ്‌ കോളജ്‌ റിട്ട. പ്രിൻസിപ്പൽ കണ്ണൂർ, ശ്രീകണ്ഠപുരം വട്ടക്കാവുങ്കൽ പ്രഫ.വി.ഡി.ജോസഫ്‌ (89) അന്തരിച്ചു. 

48 വർഷമായി ശ്രീകണ്ഠപുരം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും, അതിനോടനുബന്ധിച്ചുള്ള ആർട്സ് കോളജിന്റെയും ഭരണസമിതി ‌സെക്രട്ടറി, വൈസ്മെൻസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ, ശ്രീകണ്ഠപുരം ഓഫീസേഴ്സ്‌ ക്ലബ്‌ പ്രസിഡന്‍റ്, സീനിയർ സിറ്റിസൺസ്‌ ഫോറം ജില്ലാ പ്രസിഡന്‍റ്, തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. 

ഭാര്യ: പരേതയായ സിസിലി ജോസഫ്. മക്കൾ: ബീന, ജോസി, അജി, മിനി ടോം (അറ്റ്ലാന്റാ), സൈജോ. 

മരുമക്കൾ: ഫ്രാൻസിസ്‌, സണ്ണി, ജോസ്‌, ടോം മക്കനാൽ, ജോബി.

സംസ്കാരം: ഒക്ടോബർ 17 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ്.തോമസ് സിറോ മലബാർ കാതോലിക്  ചർച്ച്  സെമിത്തേരിയിൽ.

റിപ്പോർട്ട്;   ഷാജി രാമപുരം

More Stories from this section

family-dental
witywide