
പട്ന: അധികാരത്തിലെത്തിയാല്‍ ബീഹാറിലെ മദ്യനിരോധനം ഒരു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ജാന്‍ സൂരജ് തലവന്‍ പ്രശാന്ത് കിഷോര്‍. ഒക്ടോബര്‍ രണ്ടിന് പാര്‍ട്ടിയുടെ സ്ഥാപക ദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം എത്തിയത്. ജാന്‍ സൂരജ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മദ്യനിരോധനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം തറപ്പിച്ച് പറഞ്ഞത്.
2016-ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊണ്ടുവന്ന മദ്യനിരോധനം ബീഹാറില്‍ ഒരു ധ്രുവീകരണ പ്രശ്‌നമാണ്. മദ്യ ഉപഭോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Tags: