പ്രമുഖ ഐടി പ്രൊഫഷണൽ  സുദീപ് നായർ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോര്‍ക്ക്: സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് എസ്റ്റേണിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിദ്ധ്യവും ഐടി പ്രൊഫഷണലുമായ സുദീപ് നായര്‍ മത്സരിക്കുന്നു.

മികച്ച പ്രസംഗികൻ, മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് സുദീപ് നായർ.  21 വർഷമായി ഐടി ഫീൽഡിൽ ജോലിചെയ്യുന്ന സുദീപ്‌ ഐടി മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങിവരുന്നു. ഇപ്പോൾ ഒരു ഐടി കമ്പനിയുടെ ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് എന്ന തസ്തികയിൽ ജോലി ചെയുന്നു.

2010 ൽ  പെൻസൽവേനിയയിലെ എസ്റ്റേണിൽ  താമസമാക്കിയ അദ്ദേഹം അന്നുമുതൽ എസ്റ്റേണിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാനിദ്ധ്യമാണ്. എസ്റ്റേൺ മലയാളി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുകയും പല പ്രധാന സംഘടനകളിലും ലീഗൽ വിഭാഗങ്ങളഇൽ പ്രവർത്തിച്ചിട്ടുള്ള സുദീപ് ലീഗൽ ഇമിഗ്രേഷൻ കര്യങ്ങളിൽ പാണ്ഡിത്യമുള്ള വ്യക്തിയുമാണ്. ലീഗൽ ഇമിഗ്രേഷൻ ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി ആയി 2020 മുതൽ 2022 വരെയും പ്രവർത്തിച്ചിരുന്നു. സമൂഹത്തിലെ താഴെക്കിടയിൽ നിയമ സഹായങ്ങൾ എത്തിക്കാൻ സെമിനാറുകളും സൂം മീറ്റിങ്ങുകളും നിരന്തരം നടത്താറുണ്ട്.

എസ്റ്റേൺ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്നു  സുദീപ്. അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ ഓണാഘോഷം അവസ്മരണീയമാക്കാൻ സുദിപിന്റെ നേതൃത്വത്തിന് കഴിഞ്ഞു. തിരുവന്തപുരം സ്വദേശിയായ അദ്ദേഹം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും എൻജിനിയറിങ് ബിരുദം നേടിയത്. ഭാര്യ  രെഞ്ചു കുട്ടികൾ ശ്രേയ, ശ്രീനന്ദ് എന്നിവരുമൊത്തു എസ്റ്റണിൽ ആണ് താമസം.

സുദീപിന്റെ സ്ഥാനാർത്ഥിത്വം യുവ തലമുറക്കുള്ള കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോർക്കിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ സുദീപിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ്,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ,  ഹണി ജോസഫ്, അലൻ കൊച്ചൂസ്റീ, റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി, ആസ്റ്റർ ജോർജ്  ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ  സുദീപ് നായർക്ക് വിജയാശംസകൾ നേർന്നു.

More Stories from this section

family-dental
witywide