‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം, പത്തിന് തീവണ്ടികൾ തടയും’; മുന്നറിയിപ്പുമായി കർഷകർ

ന്യൂഡെൽഹി: ഡെൽഹിയിൽ കേന്ദ്ര സർക്കാറിനെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരുമെന്ന് കർഷക സംഘടനകൾ. ബുധനാഴ്ച ഡെൽഹിയിൽ കർഷകരെയും വിവിധി വിഭാ​ഗങ്ങളെയും ഉൾപ്പെടുത്തി ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികൾ തടയുമെന്നും നേതാക്കൾ അറിയിച്ചു. ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ഡെൽഹിയിലെത്താനുള്ള കർഷകരുടെ ആഹ്വാനം. കേരളത്തിൽനിന്നടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കും.

പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. അതേ സമയം പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്‌വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കും.

കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്റെ അന്തിമോപചാര ചടങ്ങിനിടയിലാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേറിൻ്റെ പ്രഖ്യാപനം. ”മാര്‍ച്ച് മുന്നോട്ട് പോകുന്നതിനിടെ ഫെബ്രുവരി 13ന് ഹരിയാന സര്‍ക്കാര്‍ കണ്ണീര്‍ വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നു. ഫെബ്രുവരി 21ന് യുവാവാവയ ശുഭ്കരണെ അവര്‍ കൊലപ്പെടുത്തി. ട്രാക്ടറുകള്‍ക്ക് പകരം ട്രെയിനുകളിലോ ബസുകളിലോ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നത്. അതുകൊണ്ട് മാര്‍ച്ച് 6ന് ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ ഒഴികെയുള്ളവര്‍ ബസുകളിലും ട്രെയിനുകളിലും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. അവര്‍ ഞങ്ങളെ പോകാന്‍ അനുവദിക്കുമോ എന്ന് നോക്കാം”, അദ്ദേഹം പറഞ്ഞു.

protest will continue after declare election, sayes farmers

More Stories from this section

family-dental
witywide