
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ നിര്യാതനായ സക്കറിയ കെ മത്തായിയുടെ (75) പൊതുദർശനവും സംസ്‌ക്കാര ശുശ്രൂശകളും മാർച്ച് 31 ന് ഞായറാഴ്ചയും (നാളെ) ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയും വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടക്കും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006). കാർത്തികപ്പള്ളി, പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതനായ മത്തായിയുടെയും പരേതയായ തങ്കമ്മ മത്തായിയുടെയും ഇളയ മകനായിരുന്നു അന്തരിച്ച സക്കറിയ കെ മത്തായി.
മാർച്ച് 31, ഞായാറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 PM വരെയാണ് പൊതുദർശന സമയം. ഏപ്രിൽ 1, തിങ്കളാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സംസ്ക്കാര ശുശ്രൂഷകൾ നടക്കും എന്ന് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ അറിയിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടുകൂടി പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സംസ്‌ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പായും സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും.
ഭാര്യ ശാന്തമ്മ സക്കറിയ (ചെട്ടിയാത്തെ വീട്, പൂവത്തൂർ തിരുവനന്തപുരം), ഏക മകൻ സാനു സക്കറിയ.
സഹോദരങ്ങൾ: അന്നമ്മ സാമുവൽ (ഫിലാഡൽഫിയ). മറിയാമ്മ ജേക്കബ് (ക്വീൻസ്, NY). റെബേക്ക വർഗീസ് (എറണാകുളം). പരേതനായ കെ.എം.കുരുവിള (വൈറ്റ് പ്ലെയിൻസ്, NY).