ഡാളസില്‍ അന്തരിച്ച എലിസബത്ത് തോമസിന്റ പൊതുദര്‍ശനം ഇന്ന്

ഡാളസ്: ഡാളസില്‍ അന്തരിച്ച എലിസബത്ത് തോമസിന്റെ (83)പൊതുദര്‍ശനം ഇന്ന് (സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച). പത്തനംതിട്ട കല്ലൂപ്പാറ വാക്കയില്‍ വീട്ടില്‍ റവ .ഫാ.വി ടി തോമസിന്റെ ഭാര്യയും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബോബന്‍ കൊടുവത്തിന്റെ ഭാര്യ മാതാവുമാണ് പരേതം.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യസുല്‍ത്താന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ,ഡോ: തോമസ് മാര്‍ ഇവാനിയോസ് മെത്രാപോലീത്ത (ഡിയോസിസ് ഓഫ് സൗത്ത് അമേരിക്ക) എന്നിവരുടെ മുഖ്യ കാര്‍മീകത്വത്തില്‍ 09-10-24 ചൊവ്വാഴ്ച, 6 മുതല്‍ 9 വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാര്‍ലന്‍ഡ്, TX വെച്ച് നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷ :09-11-24 ബുധനാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലും, തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമിലും.
കൂടുതല്‍ വിവരങ്ങള്‍ക്കു ബോബന്‍ കൊടുവത്ത് : 214 929 2292 live Telecast: provisiontv.in

More Stories from this section

family-dental
witywide