
ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ ബന്‍വാരിലാല്‍ പുരോഹിത് പഞ്ചാബിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെയും ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജി സമര്‍പ്പിച്ചു.
രണ്ട് വാക്യത്തില്‍ മാത്രമുള്ള രാജിക്കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു.
മുടങ്ങിക്കിടക്കുന്ന ബില്ലുകള്‍ അംഗീകരിക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും അദ്ദേഹവും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് പുരോഹിതിന്റെ രാജി.