
മോസ്‌കോ: അര്‍ബുദത്തിനുള്ള വാക്സിനുകള്‍ ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്‌സിനുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും എന്ന് വിളിക്കപ്പെടുന്നവയുടെ നിര്‍മ്മാണത്തോടെ ഞങ്ങള്‍ വളരെ അടുത്തെത്തിയിരിക്കുന്നുവെന്ന് പുടിന്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് വെളിപ്പെടുത്തിയത്.
ഭാവി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു മോസ്‌കോ ഫോറത്തില്‍ സംസാരിച്ച അദ്ദേഹം തങ്ങള്‍ കണ്ടുപിടിക്കുന്ന മരുന്ന് വൈകാതെ തന്നെ ആളുകളിലേക്ക് ചികിത്സയ്ക്കായി എത്തുമെന്നും പറഞ്ഞു. അതേസമയം, ഏത് തരത്തിലുള്ള ക്യാന്‍സറിനാണ് നിര്‍ദ്ദിഷ്ട വാക്‌സിനുകളെന്നും മറ്റുമുള്ള വിവരങ്ങള്‍ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.















