ഉക്രൈൻ വെടിനിർത്തൽ: പുടിന്റെ നിർദേശം തള്ളി യുഎസ്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്നിൽ വെടിനിർത്തൽ എന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ നിർദ്ദേശം അമേരിക്ക തള്ളിയതായി റിപ്പോർട്ട്. പുടിൻ്റെ ആവശ്യം നിരാകരിച്ചതോടെ, യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും മാരകമായ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.

അതേസമയം, പുടിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു സമീപനം ഉണ്ടായെന്ന വാർത്ത യുഎസ് നിഷേധിച്ചു. ഉക്രൈനിൽ വെടിനിർത്തൽ ധാരണയിലെത്തുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും സംബന്ധിച്ച് മിഡിൽ ഈസ്റ്റിലെ പങ്കാളികൾ മുഖേന പുടിൻ 2023ൽ അമേരിക്കയ്ക്ക് പലതവണ സൂചനകൾ നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഉക്രെയ്‌നിൻ്റെ പങ്കാളിത്തമില്ലാതെ വെടിനിർത്തൽ ചർച്ച ചെയ്യില്ലെന്ന് അമേരിക്ക റഷ്യയോട് ഇടനിലക്കാർ വഴി പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide