പി.വി അന്‍വര്‍ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും; എം.വി ഗോവിന്ദനെ നേരിട്ടു കാണും

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഭരണപക്ഷ എം.എല്‍.എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ന് പരാതിയായി പാര്‍ട്ടിക്ക് നല്‍കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടു കണ്ടാണ് പരാതി നല്‍കുക. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കാനാണ് തീരുമാനം. പരാതി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയെന്ന് അന്‍വര്‍ പറഞ്ഞു.

എഡിജിപി, എം.ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ട്ടി സംഘടനാ തലത്തില്‍ പ്രശ്‌നം പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടും. പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. അന്‍വറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിക്കുമെന്നും വിവരമുണ്ട്.

More Stories from this section

family-dental
witywide