കോൺഗ്രസ് നാഷണൽ മീഡിയ കോർഡിനേറ്റർ രാധിക ഖേര പാർട്ടി അംഗത്വം രാജിവച്ചു,

ദില്ലി: കോൺഗ്രസ് നാഷണൽ മീഡിയ കോർഡിനേറ്ററും ഛത്തീസ്ഗഡിലെ പ്രമുഖ നേതാവുമായ രാധിക ഖേര പാർട്ടി അംഗത്വം രാജിവച്ചു. സംസ്ഥാന പാർട്ടി ഘടകത്തിൽ നിന്ന് അനാദരവ് നേരിട്ടുവെന്ന് ആരോപിച്ചാണ് രാധിക ഖേര രാജിവെച്ചത്. സംസ്ഥാന നേതൃത്വത്തെ രൂക്ഷമായ വിമർശിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് നൽകിയാണ് ഖേര രാജി പ്രഖ്യാപനം നടത്തിയത്.രാമക്ഷേത്രത്തിൽ പോകാനുള്ള നീക്കത്തിന്‍റെ പേരിൽ പാർട്ടി പ്രതികാര നടപടിയെടുത്തെന്നും ദേഹോപദ്രവം പോലും ഏൽക്കേണ്ടിവന്നെന്നും രാധിക ഖേര കത്തിൽ ചൂണ്ടികാട്ടി.

Radhika Khera quits Congress days after alleging insult Went to see Ram Lalla