
വാഷിംഗ്ടണ്‍: ഹമാസിനെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രയേല്‍ തെക്കന്‍ ഗാസ നഗരമായ റഫയെ ആക്രമിക്കാനതില്‍ അമേരിക്കയടക്കെ വലിയ തരത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പിന്മാറാത്ത ഇസ്രയേലിന് പുതിയ തിരിച്ചടി. റഫ ആക്രമണത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇസ്രായേലിലേക്കുള്ള ബോംബുകളുടെ കയറ്റുമതി അമേരിക്ക നിര്‍ത്തിവച്ചതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു.
ഈ കയറ്റുമതി നിരോധനം എത്രനാള്‍ നീളുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. റഫ ആക്രമണത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറാല്ലെന്ന് പൂര്‍ണ ബോധ്യമായതോടെയാണ് ബൈഡന്‍ ഭരണകൂടം നിര്‍ണായക തീരുമാനം എടുത്തത്. ജെഡിഎഎം എന്നറിയപ്പെടുന്ന പ്രിസിഷന്‍ ബോംബ് കിറ്റുകളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള മറ്റ് ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യുഎസ് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൊവ്വാഴ്ച ഇസ്രായേല്‍ റഫയിലേക്ക് ടാങ്കുകള്‍ എത്തിക്കുകയും ഈജിപ്തുമായുള്ള അതിര്‍ത്തി ക്രോസിംഗ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.












