മുറിവുണക്കാന്‍ രാഹുലും പ്രിയങ്കയും സംഭലിലേക്ക്; ഗാസിപുരിൽ തടഞ്ഞ് യുപി പൊലീസ്, സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സര്‍വേ നടന്ന ചന്ദൗസി സന്ദര്‍ശിക്കാനെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും എം.പി പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ് യുപി പൊലീസ്. ഡല്‍ഹി – യുപി അതിര്‍ത്തിയായ ഗാസിപുരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനു പിന്നാലെ ബാരിക്കേഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഡല്‍ഹിമീററ്റ് റോഡ് ഭാഗികമായി അടച്ചു.

യുപി അതിര്‍ത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. കെ.സി. വേണുഗോപാലും യുപിയിലെ കോണ്‍ഗ്രസ് എംപിമാരും സംഘത്തിലുണ്ട്. രാഹുല്‍ഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭല്‍ ഉറപ്പായും സന്ദര്‍ശിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് യുപി അതിര്‍ത്തിയിലേക്ക് എത്തുന്നത്. രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. റോഡുകള്‍ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോണ്‍ഗ്രസിനെതിരെ ജനരോഷം ഉയര്‍ത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

രാഹുലിന്റെ സന്ദര്‍ശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനല്‍ കമ്മിഷണറുടെ വാദം. ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ വിവിധയിടങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

More Stories from this section

family-dental
witywide