‘രാഹുൽ സ്ത്രീധനം ചോദിച്ചിട്ടില്ല, ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല’; പന്തീരാങ്കാവ് കേസിൽ യുവതിക്കായി തിരഞ്ഞ് പൊലീസ്

കൊച്ചി∙ പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 3 സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പെൺകുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉൾപ്പെടെ പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

കേസിലെ നിർണായക സമയത്ത് യുവതി മൊഴി മാറ്റിയിരുന്നു. ഭർത്താവ് രാഹുൽ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ, ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി. മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെൺകുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നുമാണു വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Rahul did not ask dowry, says Pantheeramkavu bride

More Stories from this section

family-dental
witywide