20 മന്ത്രിമാരും ‘നെപ്പോ കിഡ്സ്’; കുടുംബ രാഷ്ട്രീയത്തിൽ മോദിയെയും ബിജെപിയെയും വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഭൂരിഭാഗവും കുടുംബാധിപത്യമാണെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി. ‘പരിവാർ മണ്ഡൽ’ എന്നാണ് രാഹുൽ ഗാന്ധി എൻഡിഎ സർക്കാരിനെ പരിഹസിച്ചത്. നിലവിലുള്ളത് മന്ത്രിസഭയല്ല, കുടുംബസഭയാണെന്നും രാഹുൽ കുറിച്ചു.

“തലമുറകളുടെ പോരാട്ടത്തിൻ്റെയും സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പാരമ്പര്യത്തെ കുടുംബാധിപത്യം എന്ന് വിളിക്കുന്നവർ ഇപ്പോൾ അധികാരം ‘സർക്കാർ കുടുംബ’ത്തിന് വിതരണം ചെയ്യുന്നു,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇതൊടൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരുടെ പേരും അവർ ആരുടെയെല്ലാം ബന്ധുക്കൾ ആണെന്നും രാഹുൽ കുറിച്ചു.