‘മോദിക്കെതിരെ പറയാൻ മടിക്കുന്ന പിണറായി എന്തിന് എന്നെ ആക്രമിക്കുന്നു’, വിമർശിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോഴിക്കോടെത്തിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാൻ മടിക്കുന്ന പിണറായി, തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്നാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചോദിച്ചത്. സംഘപരിവാർ ആശയങ്ങളെ എന്നും കടന്നാക്രമിക്കുന്ന തന്നെ പിണറായി വിജയൻ എന്തിനാണ് ആക്രമിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. മണിക്കൂറുകളോളം തന്നെ ചോദ്യം ചെയ്ത ഇ ഡി, എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ തൊടാത്തതെന്നും രാഹുൽ ചോദിച്ചു.

തന്നെ നിരന്തരമായി ആക്രമിക്കുന്ന ബി ജെ പി സർക്കാർ കേരള മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ലെന്ന് രാഹുൽ ചൂണ്ടികാട്ടി.കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ പോകുന്നില്ല. രാജ്യത്തെ 2 മുഖ്യമന്ത്രിമാർ ജയിലിലായിട്ടും കേരള മുഖ്യമന്ത്രിയെ ബി ജെ പി സർക്കാർ തൊട്ടിട്ടില്ലെന്നും രാഹുൽ ചൂണ്ടികാട്ടി. സി പി എം – ബി ജെ പി ബന്ധം സൂചിപ്പിച്ചുകൊണ്ടാണ് രാഹുൽ പിണറായിക്കെതിരെ വിമർശനം നടത്തിയത്.

Rahul Gandhi criticize CM Pinarayi Vijayan silent against PM Modi Latest news

More Stories from this section

family-dental
witywide