
കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് സങ്കടകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നാഗാലാന്‍ഡിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
മോദി സര്‍ക്കാരിന് കീഴിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് ന്യായ് യാത്രയെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ന്യായവും നീതിയും വാങ്ങി നല്‍കാനാണ് യാത്ര. ജാതി സെന്‍സസ്, തൊഴില്‍ ഇല്ലായ്മ, സ്ത്രീ സുരക്ഷാ അങ്ങനെ കുറേ കാര്യങ്ങല്‍ ചര്‍ച്ച ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി യാത്രയെ ബന്ധിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.ഇന്‍ഡ്യ മുന്നണി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും വിജയിക്കും. ബിജെപി മുന്നോട്ടു വെക്കുന്നത് അനീതിയുടെ മോഡലെന്നും രാഹുല്‍ പറഞ്ഞു.









