വയനാടിന് രാഹുലിന്റെ സ്നേഹസ്പർശം; ദുരന്ത ബാധിതര്‍ക്കായി ഒരുമാസത്തെ ശമ്പളമായ 2.30 ലക്ഷം സംഭാവന ചെയ്തു

ന്യൂഡല്‍ഹി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്.

“എല്ലാം തകർത്തെറിഞ്ഞ ഒരു ദുരന്തത്തിലൂടെ കടന്നുപോയി നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരീ സഹോദരന്മാർ. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് മോചിതരാകണമെങ്കിൽ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതരുടെ സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ളതിലേക്ക് സംഭാവന ചെയ്തു. തങ്ങളാല്‍ ആവും വിധം സംഭവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാം,” രാഹുല്‍ എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide