
കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായി വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടിൽ എത്തി. വന്യ ജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്നു പേരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് രാഹുൽ എത്തിയത്.
പ്രതീക്ഷിച്ചതിനേക്കാൾ 10 മിനിറ്റ് മുന്നേ ഏഴരയായപ്പോൾ ചാലിഗദ്ദയിൽ അജീഷിന്റെ വീട്ടിലെത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടുകാരുമായി സംസാരിച്ചു. അജീഷിൻ്റെ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരുമായി സംസാരിച്ചു.
അല്പം സമയത്തിനു ശേഷം ആന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ പാക്കത്തെ പോളിന്റെ വീട്ടിലെത്തും. തുടർന്ന് കടുവയുടെ ആക്രമണത്തിൽ മരിച്ച വാകേരി മൂടക്കൊല്ലിയിലെ പ്രജീഷിൻ്റെ വീട്ടിലെത്തും. തുടർന്ന് കൽപറ്റയിലെത്തി ജനപ്രതിനിധികളുമായി സംസാരിക്കും.
ഉച്ച തിരിഞ്ഞ് വീണ്ടും തിരികെ കണ്ണൂരിൽ നിന്ന് യുപിയിലെ അലഹബാദിലേക്ക് മടങ്ങിപ്പോകും.
Rahul Gandhi in Wayanad










