തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റിൽ 15 ലും ഒരൊറ്റ പേര് മാത്രമുള്ള പട്ടിക സ്ക്രീനിംഗ് കമ്മിറ്റി ഹൈക്കമാൻഡിന് കൈമാറി. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മാത്രമാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ആലപ്പുഴ സീറ്റ് മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്. ആലപ്പുഴയിൽ എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ആരുടെയും പേര് നൽകാതെ പട്ടിക കൈമാറിയത്.
സിറ്റിംഗ് എം പിമാരെല്ലാവരും മത്സരിക്കണമെന്നതാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്‍റെയും പേര് മാത്രം നിർദ്ദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാൻഡ് നിലപാട് അനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാകും കൈക്കൊള്ളുക.
Rahul Gandhi K Sudhakaran KC Venugopal Congress candidate list out kerala election 2024