
പുതുവർഷത്തെ എല്ലാവരും ആഘോഷാരവത്തോടെ അടിച്ചുപൊളിച്ചു വരവേറ്റപ്പോൾ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുലും ന്യൂ ഇയർ ആഘോഷിച്ചത് ഒരു മധുര വിഭവം പാചകം ചെയ്താണ്. പ്രിയങ്കഗാന്ധിയുടെ പാചകക്കുറിപ്പിൽ ഓറഞ്ച് മർമലെയ്ഡ് ഉണ്ടാക്കി, ഭരണിയിലാക്കി വിത്ത് ലൌ സോണിയ ആൻഡ് രാഹുൽ എന്നെഴുതി ഒട്ടിക്കുകയും ചെയ്തു. ഭാരത് ജോഡോ യാത്രയുടെ യൂ ട്യൂബ് ചാനലിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
വീട്ടുമുറ്റത്തുള്ള നാരകത്തിൽ നിന്ന് കുഞ്ഞ് ഓറഞ്ചുകൾ ഇരുവരും ചേർന്ന് പറിക്കുന്നിടത്തുനിന്നാണ് വിഡിയോ തുടങ്ങുന്നത്. തൻ്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് എന്നു പറഞ്ഞാണ് രാഹുൽ പാചകം ചെയ്യുന്നത്. സ്നേഹവും കരുതലുമാണ് രാഹുലിന്റെ പ്രത്യേകത എന്ന് സോണിയ അരികെ നിന്നു സംസാരിക്കുന്നുണ്ട്. വിവാഹം ശേഷം ഇന്ത്യയിലെത്തിയ തനിക്ക് എരിവുള്ള ഭക്ഷണം കഴിക്കേണ്ടി വന്നപ്പോളുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും സോണിയ സംസാരിക്കുന്നുണ്ട്.

പാചകത്തിനിടെ രാഹുൽ ഗാന്ധി തമാശയ്ക്ക് ബിജെപിക്കാർക്ക് ഇത് ഇത്തിരി കൊടുക്കാമല്ലേ എന്നു ചോദിക്കുന്നത് കേൾക്കാം. അവരത് വാങ്ങി തിരിച്ചെറിയുമെന്ന് സോണിയ. അപ്പോൾ അത് നമുക്കു തന്നെ കിട്ടുമല്ലോ എന്ന് രാഹുൽ പറയുന്നതും ഇരുവരും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
Rahul Gandhi prepares orange marmalade with mother Sonia













