
കേരളത്തിൽ ന്യൂനപക്ഷ വോട്ട് നേടി പാർലമെന്റിൽ എത്തുക എന്ന ലക്ഷ്യവുമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. പ്രസംഗങ്ങിക്കുമ്പോൾ ബിജെപിക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധി എന്നൊക്കെ പറയും. പക്ഷെ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ബിജെപിക്കെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമില്ല. കേരളത്തിൽ അഭയാർത്ഥിയെ പോലെയാണ് രാഹുലിന്റെ മത്സരം.
രാഹുൽ ഗാന്ധിയും നാഷണൽ കോൺഗ്രസ് നേതാവ് ഒമർ അബ്ദുള്ളയുമൊക്കെ വായിൽ വെള്ളിക്കരണ്ടയുമായി ജനിച്ചവരാണ്. ഇവർ രാഷ്ട്രീയക്കാരല്ല. ഇവർക്ക് രാഷ്ട്രീയം അറിയില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
ജമ്മുവിലെ ഉദംപൂർ മണ്ഡലത്തിൽ തന്റെ പാർടിയായ ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർടി സ്ഥാനാർത്ഥിയുടെ പ്രചരണ റാലിക്ക് എത്തിയപ്പോഴായിരുന്നു ഗുലാംനബി രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
Rahul Gandhi seeks refuge in a Minority dominated State says Gulam Nabi Azad















