ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു; വയനാടിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

വയനാടിനെയും രാജ്യത്തെയാകെയും നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 24 ലേക്ക് കുതിച്ചുയര്‍ന്നു. ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് സംസാരിച്ച് വയനാട് മുന്‍ എം.പി രാഹുല്‍ ഗാന്ധിയും കാര്യക്ഷമമായ ഇടപെടല്‍ നടത്തി. വയനാട്ടിലെ വന്‍ ഉരുള്‍പൊട്ടലില്‍ അഗാധമായ വേദനയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തബാധിത പ്രദേശത്തേക്ക് ഫയര്‍ഫോഴ്സ്, ദേശീയ ദുരന്ത നിവാരണ സേന ടീമുകളെ വിന്യസിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. വയനാട്ടിലേക്ക് അധിക എന്‍ഡിആര്‍എഫ് ടീമും സഹായത്തിനുണ്ട്.

കൂടാതെ, ഉരുള്‍പൊട്ടല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേന്ദ്ര സഹായം തേടുമെന്ന് എം.പി കെസി വേണുഗോപാലും അറിയിച്ചു

More Stories from this section

family-dental
witywide