
ദില്ലി: ഏത് കൊലപാതകിക്കും ബി ജെ പി അധ്യക്ഷനാകാമെന്ന അമിത് ഷായെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതി നടപടി. വിഷയത്തിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാർഖണ്ഡിലെ പ്രത്യേക കോടതി ആവശ്യപ്പെട്ടു. ഈ മാസം 27 ന് ഹാജരാകാനാണ് രാഹുലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏത് കൊലപാതകിക്കും ബി ജെ പി അധ്യക്ഷനാകാമെന്ന് 2018 ലാണ് രാഹുൽ പരാമർശം നടത്തിയത്. ഇതിനെതിരെ ബി ജെ പി നേതാവ് പ്രതാപ് കത്യാർ നൽകിയ പരാതിയിലാണ് കോടതി നടപടി. 2018 ലെ കർണാടക സംസ്ഥാന തിരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബി ജെ പി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Rahul Gandhi Summoned in Defamation Case over Remarks against Amit Shah












