അമിത്ഷാക്കെതിരായ 2018 ലെ പരാമർശത്തിൽ പുതിയ ‘കുരുക്ക്’; കോടതി വിളിപ്പിച്ചു, ജോഡോ യാത്ര നിർത്തിവച്ച് രാഹുലെത്തും

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ 2018 ലെ പരാമർശത്തില്‍ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പുതിയ കുരുക്ക്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്നുകാട്ടി ബി ജെ പി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിൽ രാഹുൽ ഗാന്ധിയട് നാളെ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയാണ് രാഹുല്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവച്ച് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര നാളെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെക്കുമെന്നാണ് വിവരം. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് ബി ജെ പി നേതാവ് വിജയ് മിശ്രയുടെ പരാതിയിൽ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് രാഹുൽ കോടതിയിലെത്തുന്നത്.

Rahul Gandhi To Appear Before Court In Defamation Case Tomorrow

More Stories from this section

family-dental
witywide