വയനാടൻ ജനതയുടെ മനസ് തേടി രാഹുൽ ഗാന്ധി, 15 ന് മണ്ഡല പര്യടനം തുടങ്ങും; കോഴിക്കോടടക്കം റോ‍ഡ് ഷോ

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാനായി വീണ്ടുമെത്തുന്നു. ഈ മാസം 15 നാകും രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുക. രണ്ട് ദിവസത്തോളം രാഹുല്‍ മണ്ഡല പര്യടനം നടത്തും. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ റോഡ് ഷോയടക്കം നടത്തിയാകും രാഹുൽ വയനാടൻ ജനതയുടെ മനസ് ചോദിക്കുക. കോഴിക്കോടടക്കം വമ്പൻ റോഡ് ഷോകളാണ് കോൺഗ്രസ് രാഹുലിനായി പ്ലാൻ ചെയ്തിരിക്കുന്നത്.

ഏപ്രിൽ 3 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വയനാടെത്തിയ രാഹുൽ അന്ന് മണ്ഡലം ഇളക്കിമറിക്കുന്ന റോഡ് ഷോ നടത്തിയ ശേഷമാണ് മടങ്ങിയത്. സഹോദരിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കയും അന്ന് രാഹുലിനൊപ്പം റോഡ് ഷോയിൽ ആവേശം പകർന്നിരുന്നു. 15 ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. ശേഷം കോഴിക്കോട് കേന്ദ്രീകരിച്ചാകും പ്രചരണം. കോഴിക്കോട് കടപ്പുറത്ത് യു ഡി എഫിന്‍റെ വമ്പൻ തെരഞ്ഞെടുപ്പ് റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

Rahul Gandhi to be in Wayanad on April 15, 16

More Stories from this section

family-dental
witywide