റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും; കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, പ്രിയങ്ക മത്സരിക്കില്ല

ഉത്തര്‍പ്രദേശില്‍ നിന്നുകൂടി മത്സരിക്കാന്‍ ഒടുവില്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. അമേഠിക്ക് പകരം സോണിയാഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയില്‍ നിന്നാകും രാഹുല്‍ ഗാന്ധി മത്സരിക്കുക. റായ്ബറേലിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. 

ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്.

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Rahul Gandhi to contest from Raebareli

Also Read

More Stories from this section

family-dental
witywide