
ന്യൂഡൽഹി: കുറച്ചുനാളായി നിലനിൽക്കുന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. വയനാട് വിട്ടുനിൽകുന്ന രാഹുൽ റായ്ബറേലി നിലനിർത്തുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. രാഹുൽ വയനാട് മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു ആ സമയത്ത് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോൺഗ്രസ് നേതാക്കൾ മുറവിളി കൂട്ടിയിട്ടും രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുക്കാൻ സാധ്യതയില്ല എന്നതാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്ന മറ്റൊരു പ്രധാന വിവരം.
“അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചു,” വൃത്തങ്ങൾ പറഞ്ഞു.