‘പിണറായി വിജയനെ പാടി പുകഴ്ത്തുകയാണ് ഡിവൈഎഫ്‌ഐയുടെ ഏക പണി’; മനുഷ്യച്ചങ്ങലയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മോദിയുമായി സ്‌നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ഡിവൈഎഫ്‌ഐ സമരത്തിന് ആത്മാര്‍ത്ഥതയില്ല. തൈക്കണ്ടി കുടുംബത്തിന് വേണ്ടി മാത്രമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎഫ്‌ഐ സമരം അപഹാസ്യമാണെന്നും രാഹുല്‍ പറഞ്ഞു.

‘കേരളത്തില്‍ അധോലോക ഇടനാഴി പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌നേഹ ചങ്ങലയുടെ ഭാഗമാണ് ആ ഇടനാഴി. പിണറായി വിജയനെ പാടി പുകഴ്ത്തുകയാണ് ഡിവൈഎഫ്‌ഐയുടെ ഏക പണി. കൈ തല്ലിയൊടിച്ചവരുടെ കൈ പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേര് വിജയന്‍ ഫാന്‍സ് അസോസിയേഷന്‍ എന്നല്ല. അവരുടെ വീഴ്ച്ച മറച്ചുവെക്കാനാണ് സമരം എന്നും രാഹുല്‍ ആരോപിച്ചു.

Also Read

More Stories from this section

family-dental
witywide