
മുംബൈ: ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ലെന്ന് വിവരം. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി 2021 നവംബര്‍ മുതല്‍ തുടരുന്ന രാഹുല്‍ ദ്രാവിഡ്, 2023 ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം കരാര്‍ നീട്ടയിരുന്നു. പക്ഷേ, ഇക്കുറി ദ്രാവിഡ് കരാര്‍ നീട്ടില്ലെന്നാണ് വിവരം. പുതിയ പരിശീലകനായുള്ള പരസ്യം ബിസിസിഐ ഉടന്‍ പുറത്തിറക്കും.
ദ്രാവിഡിന് വേണമെങ്കില്‍ വീണ്ടും പരിശീലകനാകാന്‍ അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെപ്പോലെ സ്വാഭാവികമായി പുതുക്കി നല്‍കല്‍ ഉണ്ടാകില്ലെന്നും ഉണ്ടാകില്ലെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു.
‘രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്ന്’ ചൂണ്ടിക്കാട്ടിയ ജയ് ഷാ, ഒരു വിദേശ പരിശീലകനെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.