വാദ്രയല്ല, രാഹുലോ പ്രിയങ്കയോ ഉത്തര്‍പ്രദേശില്‍ ; സൂചന നല്‍കി എകെ ആന്റണി

തിരുവനന്തപുരം: അനിശ്ചിതത്വം തുടരുന്ന ഉത്തര്‍പ്രദേശിലെ ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ മത്സരിക്കുമെന്ന് സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഒരുകാലത്ത് ഗാന്ധി കുടുംബത്തിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് കാലതാമസം നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

രാജ്യത്തെ മതേതര പാര്‍ട്ടികള്‍ക്ക് ഗാന്ധി കുടുംബത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ആന്റണി പറഞ്ഞു. മാത്രമല്ല, കുറച്ചുദിവസങ്ങളായി ഉയര്‍ന്നു വന്ന പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേരിനും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇനി സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ അമേഠിയുടെയും റായ്ബറേലിയുടെയും തീരുമാനത്തിനായി കാത്തിരിക്കുക. ഊഹാപോഹങ്ങള്‍ വേണ്ട. നെഹ്റു കുടുംബത്തിലെ ഒരാള്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കും, എന്നാണ് ആന്റണി പറഞ്ഞത്.

അതേസമയം ബിജെപിയില്‍ ചേര്‍ന്ന മകന്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. മകന്‍ മത്സരത്തില്‍ തോല്‍ക്കണമെന്നാണ് കഴിഞ്ഞ ദിവസം ആന്റണി പറഞ്ഞത്. എന്നാല്‍, പിതാവിനോട് സഹതാപം മാത്രമെന്നാണ് അനില്‍ ആന്റണി തിരിച്ചടിച്ചത്. നിരവധി നേതാക്കാള്‍ ആന്റണിയുടേയും മകന്റെയും വാഗ്വാദങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ച കൊഴുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide