അമേഠിയില്‍ മത്സരിക്കാന്‍ തയ്യാര്‍; പാര്‍ട്ടിയെ അറിയിച്ച് രാഹുല്‍ ഗാന്ധി, പോരാട്ടം കടുക്കും

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിക്കാൻ തയ്യാറാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പാർട്ടിയെ അറിയിച്ചു. നിലവിൽ വയനാട് സ്ഥാനാർഥിയാണ് രാഹുൽ. ഇന്‍ഡ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടിരുന്നു. 2004 മുതല്‍ 2019 വരെ അമേഠിയിലെ എംപിയായിരുന്നു രാഹുൽ. 2019ൽ 55,000 വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ പരാജയം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബെറേലിയും.

ഇവിടങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. റായ്ബറേലിയിൽ പ്രിയങ്കാ ​ഗാന്ധി മത്സരിക്കണമെന്നാണ് പാർട്ടി നിലപാട്. 2019ൽ ശക്തമായ മോഡി തരംഗത്തിലും സോണിയ ഗാന്ധി റായ്‌ബെറേലിയില്‍ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇത്തവണയും സ്മൃതി ഇറാനി തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി. ഭാരത് ജോഡോ ന്യായ് യാത്രയിൽ അമേഠിയിൽ വലിയ സ്വീകരണമാണ് രാഹുൽ ​ഗാന്ധിക്ക് ലഭിച്ചത്.

Rahul will contest from amethi