
തിരുവനന്തപുരം: വേനല്‍ച്ചൂട് കനത്തതോടെ ഒരു മഴപെയ്യാന്‍ കാത്തിരിക്കുകയാണ് കേരളം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഴസാധ്യത ചില ജില്ലകളില്‍ പ്രവചിക്കുന്നുണ്ടെങ്കിലും കാര്യമായി മഴ പെയ്യാതിരിക്കുകയാണ്.
ദിവസങ്ങള്‍ കഴിയുന്തോറും ചൂടില്‍ നിന്നും കൊടും ചൂടിലേക്ക് എടുത്തെറിയപ്പെടുകയാണ് കേരളം. മലയോര ജില്ലകളായ ഇടുക്കിയും വയനാടും ഒഴികെ കൊടുംചൂടിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു. അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്ത കാലാവസ്ഥ വകുപ്പില്‍ നിന്ന് പുറത്തുവരുന്നത്.
ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം, കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്. ചെറിയൊരു ആശ്വാസ മഴയായി നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിച്ചിട്ടുള്ളത്.
Rain is forecast in two districts