ആദരിക്കല്‍ ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു; രാജസ്ഥാനില്‍ മന്ത്രിയും അനുയായികളും താഴെ വീണു

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്ന് മന്ത്രിയും സംഘവും താഴെ വീണു. ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ സ്റ്റേജില്‍ കയറിയതാണ് അപകട കാരണം. ഭാരം അധികമായതോടെ സ്‌റ്റേജ് തകര്‍ന്ന് മന്ത്രിയും പരിവാരങ്ങളും താഴെ വീഴുകയായിരുന്നു. ബിജെപി നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നു വീണത്.

മന്ത്രിയുടെ സ്വന്തം ജില്ലയായ സാംഗോദിലാണ് മന്ത്രിക്ക് സ്വീകരണം സംഘടിപ്പിച്ചത്. കോട്ട നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹീരാലാല്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഭാരം താങ്ങാനാകാതെ സ്റ്റേജ് തകര്‍ന്ന് താഴെ വീണെങ്കിലും മന്ത്രിക്ക് പരുക്കില്ലെന്നാണ് വിവരം.

അതേസമയം കൂടെയുണ്ടായിരുന്ന അഞ്ചോളം പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരായ ജയ്വീര്‍ സിംഗ്, മഹേന്ദ്ര ശര്‍മ്മ, മനോജ് ശര്‍മ്മ, ചന്ദ്ര പ്രകാശ് സോണി എന്നിവര്‍ക്കാണ് വീണു പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.

Also Read

More Stories from this section

family-dental
witywide