രാജീവ് ചന്ദ്രശേഖര്‍ പെരുന്നയില്‍, ഒപ്പം ഷോണ്‍ജോര്‍ജ്ജും ; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

ചങ്ങനാശ്ശേരി: തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന ഷോണ്‍ ജോര്‍ജും ഒപ്പുമുണ്ടായിരുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജീവ് ചന്ദ്രശേഖറിന് പുസ്തകം സമ്മാനമായി നല്‍കിയാണ് സുകുമാരന്‍ നായര്‍ സന്തോഷം പങ്കുവെച്ചത്.

ഇതൊരു സ്വകാര്യ സന്ദര്‍ശം മാത്രമാണെന്നാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. പ്രമുഖനായ നേതാവിന്റെ വരവോടെ തിരുവനന്തപുരത്ത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്.

Also Read

More Stories from this section

family-dental
witywide