ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു

ജോർജ് പണിക്കർ

ഫ്ളോറിഡ: ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്നും രാജേഷ് മാധവൻ നായർ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ആണ് രാജേഷ് മത്സരിക്കുന്നത്. 2015 ൽ അമേരിക്കയിലെത്തിയ അദ്ദേഹം സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി ജോലിയിയിൽ പ്രവേശിച്ചു. 2016 മുതൽ 2021 വരെ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന രാജേഷ് കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

2021 ൽ ഫ്ലോറിഡയിലെ താമ്പയിലേക്ക് മാറിയ രാജേഷ് മലയാളി അസോസിയേഷൻസ് ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ലൈഫ് മെമ്പറും, സജീവ പ്രവർത്തകനുമാണ്. ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിൻ്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണമെങ്കിൽ ഡോ. കല ഷഹി നേതൃത്വം നൽകുന്ന 2024 – 2026 ഫൊക്കാന ടീം ഭരണത്തിൽ വരേണ്ടതുണ്ട്. അതിനായിട്ടാണ് ടീം ലെഗസി പാനലിൽ താൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.

രാജേഷിനെപ്പോലെ ആത്മവിശ്വാസവും, പ്രവർത്തന നൈപുണ്യവും ഉള്ള യുവ തലമുറ ഫൊക്കാനയിൽ സജീവമായെങ്കിൽ മാത്രമെ ഫൊക്കാനയുടെ ഭാവി കൂടുതൽ സുരക്ഷിതമാവുകയുള്ളു എന്നും, രാജേഷിൻ്റെ വിജയം ഉറപ്പിക്കുവാൻ എല്ലാ ഫൊക്കാന പ്രവർത്തകരും സഹായിക്കണമെന്ന് ഫൊക്കാന 2024 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ ,നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , വരുൺ നായർ , റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം യൂത്ത് കോർഡിനേറ്റർസ്‌ ആയ ക്രിസ്‌ല ലാൽ, സ്നേഹ തോമസ്‌ എന്നിവര്‍ അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide