
കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് മണ്ഡലത്തിലെ യു ഡി എഫ് പാളയത്തിലുണ്ടായ ഭിന്നിപ്പ് തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി സ്ഥാനാർഥിയും സിറ്റിംഗ് എം പിയുമായ രാജ്മോഹൻ ഉണ്ണിത്താനാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാർട്ടിക്കാർ മുക്കിയെന്ന ആരോപണമാണ് ഉണ്ണിത്താൻ ഉന്നയിച്ചിരിക്കുന്നത്.കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി ഓഫീസിൽ നടന്ന പരിപാടിയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പണം മുക്കിയെന്ന ആരോപണം ഉന്നയിച്ചത്. പണം മുക്കിയവരെ വെറുതെ വിടില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
rajmohan unnithan election fund allegations










