”പര്‍വതത്തെക്കാള്‍ ഉയരമുള്ളതും സമുദ്രത്തെക്കാള്‍ അഗാധവുമാണ് ഇന്ത്യ-റഷ്യ സൗഹൃദം”; പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിങ്

മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളുടെയും സൗഹൃദം ദൃഢമാണെന്ന് രാജ്‌നാഥ് സിംങ് ചൂണ്ടിക്കാട്ടി.

റഷ്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സൈനിക സഹകരണം സംബന്ധിച്ച ഇന്ത്യ-റഷ്യ കമ്മിഷന്‍ സഹആധ്യക്ഷം വഹിച്ച ശേഷമാണ് പുട്ടിനെ കണ്ടത്. പ്രതിരോധ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ പുട്ടിനുമായി ചര്‍ച്ച നടന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും വലിയ പര്‍വതത്തെക്കാള്‍ ഉയരമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാള്‍ അഗാധവുമാണെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. മാത്രമല്ല, ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പമുണ്ടായിരിക്കുമെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide